Friday, October 16, 2009

ദുബായ്- ഇവിടെ ഇങ്ങനെയും ചിലര്‍ !!

ദുബായ് മഹാനഗരത്തിന്റെ മിന്നുന്ന പള പളപ്പിനിടയില്‍ നമ്മള്‍ കാണാതെ പോകുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ചാണ് ഈ കുറിപ്പ്.


സകല മാധ്യമങ്ങളിലും വിളമ്പപ്പെടുന്ന ഈ കണ്ണന്ചിപ്പുകളില്‍, ദുബായിലെ മഹാ സൌധങ്ങളുടെ ചിത്രങ്ങളുമായി ഇന്ബോക്സ് നിറയ്ക്കുന്ന ഈ മെയില്‍ ഫോര്‍വെര്ടുകളില്‍ നമ്മള്‍ കാണാത്ത ചിലരെ കുറിച്ച് ..

ലാല്‍ ജോസ് അറബിക്കഥയിലൂടെ ഇവരെ കുറിച്ച് ചിലത് പറഞ്ഞിരുന്നു ..


യാധാര്ത്യത്തിന്റെ വളരെ ചെറിയൊരു അംശം മാത്രം.. !



പറഞ്ഞു വരുന്നത് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് അല്ലെങ്കില്‍ നിര്‍മ്മാണ തൊഴിലാളികളെ കുറിച്ചാണ് .



ദുബായിലെ കണ്ണായ സ്ഥലത്ത് ഒരു അമ്പതു നില കെട്ടിടം നിര്‍മ്മിക്കപെടുന്ന സൈറ്റില്‍ ആണ് ഞാന്‍ ജോലി ചെയ്യുന്നത് .

തൊഴിലാളികളോട് അടുത്തിടപഴകുന്ന ജോലി ആയതു കൊണ്ട് തൊഴിലാളികളുമായി കിട്ടുന്ന അവസരങ്ങളിലൊക്കെ ആത്മാര്‍ഥതയോടെ സംവദിക്കാറുണ്ട് .



കാലത്ത് ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഇവരുടെ ജോലി സമയം.(ഇടയ്ക്ക് ഒരു മണിക്കൂര്‍ ഉച്ച ഭക്ഷണ സമയം ) പല ലേബര്‍ സപ്ലൈ കമ്പനികളുടെയും ക്യാമ്പുകള്‍ വളരെ ദൂരെ അജ്മാന്‍ എന്നാ സ്ഥലത്ത് ആണ് . ഇവിടെ താരതമ്യേന വാടക കുറവാണ് എന്നതാണ് കാരണം !!



ആറുമണിക്ക് ദുബായിലെ ജബല്‍ അലി എന്നാ സ്ഥലത്ത് എത്തണമെങ്കില്‍ കുറഞ്ഞത് വെളുപ്പിന് നാല് മണിക്ക് പുറപ്പെടണം .. പതിനഞ്ചും ഇരുപതും പേരാണ് ഓരോ മുറികളിലും താമസിക്കുന്നത് .. മുപ്പതു മുതല്‍ അമ്പതു പേര്‍ക്ക് വരെ ഉപയോഗിക്കാന്‍ ഒരു ടോയ്ലെറ്റ് . അത് കൊണ്ട്, പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ചു നാല് മണിക്ക് പുറപ്പെടണം എങ്കില്‍ രണ്ടരക്കോ മൂന്ന് മണിക്കോ എഴുന്നേല്‍ക്കണം !!



പകല്‍ പതിനൊന്നു മണിക്കൂര്‍ കൊടും ചൂടില്‍ കടിനാധ്വാനതിനു ശേഷം വൈകുന്നേരം ആറരയോടെ സൈറ്റില്‍ നിന്നും പുറപ്പെടുന്ന ഇവര്‍ ക്യാമ്പില്‍ തിരികെ എത്തുന്നത്‌ ഒന്പതരയോടെയാണ് . അത് കഴിഞ്ഞു ഭക്ഷണം ഉണ്ടാക്കി കഴിച്ച്‌, വസ്ത്രങ്ങള്‍ അലക്കി , കുളിയും കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ പന്ത്രണ്ടു മണി കഴിയും ..

പിന്നെയും കാലത്ത് മൂന്നരക്ക് എഴുന്നേല്‍ക്കണം ..!!













ഇതിനൊക്കെ ഒടുവില്‍ കിട്ടുന്ന മാസ ശമ്പളമോ ..അറുന്നൂറു ദിര്‍ഹം !!

അത് തന്നെ മൂന്നും നാലും മാസത്തിനു ശേഷമാണ് ലഭിക്കുക !! പലപ്പോഴും വിസയുടെ ചിലവിന്റെയും മറ്റും പേരില്‍ ഈ ശമ്പളത്തില്‍ നിന്നും പിടുത്തവും ഉണ്ടാകും. അതിനാല്‍ മിക്ക തൊഴിലാളികളുംഅവധി ദിവസമായ വെള്ളിയാഴ്ചയും പണി എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു ..



ഒരു ലേബര്‍ കമ്പനി ഉടമയോട് ഇവരുടെ ഈ ഉറക്ക കുറവ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട് എന്ന് സൂചിപ്പിച്ചപ്പോള്‍, അവര്‍ സൈറ്റിലെക്കും തിരിച്ചുമുള്ള യാത്രക്കിടയില്‍ ആവശ്യം പോലെ ഉറങ്ങുന്നുണ്ട് എന്നായിരുന്നു കഴുത്തില്‍ പത്തു പവന്‍ മാലയും വിരലുകളില്‍ കട്ടി മോതിരങ്ങളും അണിഞ്ഞു പ്രാഡോ കാറില്‍ സഞ്ചരിക്കുന്ന ആ മാന്യ ദേഹത്തിന്റെ മറുപടി .!! ഇവിടുത്തെ കൊടും ചൂടില്‍ ശീതികരണി ഇല്ലാത്ത ഈ ബസ്സുകളിലെ യാത്ര തന്നെ മറ്റൊരു പീഡനമാണ് ..

വെളുപ്പിന് നാല് മണിക്ക് പ്ലാസ്റ്റിക് കവറില്‍ കുറച്ചു തൈരുമോഴിച്ചു കെട്ടികൊണ്ട് വരുന്ന ചോറ് , ഉച്ചയാവുമ്പോഴെക്കും വളിച്ചു പോയിരിക്കും.


അത് കഴിച്ചാണ് ഇവര്‍ വിശപ്പടക്കുന്നത്.

ആ നേരം ... ഇവരുടെ ഭാര്യമാര്‍ , അങ്ങ് ദൂരെ നാട്ടില്‍ ചന്തയിലെ ഏറ്റവും മുന്തിയ മത്സ്യവും ഇറച്ചിയും തെരെഞ്ഞെടുക്കുകയാവും .

മക്കള്‍ ലേറ്റസ്റ്റ് മൊബൈലില്‍ എമ്മെമ്മെസ് വിട്ടു കളിക്കുന്നുണ്ടാവും ...




ഇവരില്‍ ഭാര്തീയരുണ്ട്, ശ്രീലങ്കക്കാരുണ്ട് , പാകിസ്ഥാനികളും ബന്ഗ്ലദേശികളുമുണ്ട് ..

ദേശീയതയും വര്‍ഗ്ഗീയതും ശത്രുതയുമൊക്കെ ഇവര്‍ക്കന്യമാണ് ..!!



ദുബായിലെ സമ്പന്ന സൌകര്യങ്ങള്‍ ആവോളം ആസ്വദിക്കുക എന്നതല്ലാതെ ഇവര്‍ക്ക് വേണ്ടി നമുക്ക് വലുതായൊന്നും ചെയ്യാനില്ല എന്നറിയാം.

എങ്കിലും...

മനസ്സ് കൊണ്ടെങ്കിലും നമുക്ക് ഇവരോടൊപ്പം നില്‍ക്കാം !!

5 comments:

  1. പണം കൊടുത്തു അടിമത്വം വിലക്ക് വാങ്ങുന്നവരാണ് നമ്മള്‍ ഏഷ്യക്കാര്‍ ..
    ലക്ഷം കൊടുത്തു അറബി വീട്ടില്‍ അടിമപ്പണി..അല്ലെങ്ങില്‍ സൈറ്റ് കളില്‍ അടിമപ്പണി..
    നമ്മളികിതൊക്കെ നല്ല ശീലമാണ് ..
    നമ്മളിതിലപ്പുരം സഹിക്കും..
    ആ ശീലം ഇല്ല എങ്കില്‍ പിന്നെ രാഷ്ട്രീയം തൊഴിലാക്കിയ
    പുഴുത്ത പട്ടികളെ നമ്മള്‍ സഹിക്കില്ലയിരുന്നല്ലോ ..
    വിദേശ ഇന്ത്യക്കാര്‍ പ്രതേകിച്ചു ഗള്‍ഫ്‌ അയക്കുന്ന പണം കൂടി ഒന്ന് കണക്കിലെടുത്ത് ഏതൊക്കെ വായിച്ചാല്‍ ഇതിലപ്പുറം പറയാന്‍ തോന്നി പോകും..
    കുറ്റം പറയരുതല്ലോ..നമ്മള്‍ അര്‍ഹിക്കുന്നത് ഇതൊക്ക തന്നയല്ലേ..

    ReplyDelete
  2. നല്ല ബ്ലോഗ്‌... ‘മരുപ്പച്ച’യിലും താങ്കളുടെ ബ്ലോഗുകള്‍ പോസ്റ്റ്‌ ചെയ്യുക...

    http://www.maruppacha.com/

    ReplyDelete
  3. പാവം ജനങ്ങള്‍...
    എത്ര കഷ്ടപെട്ടാലും ഇവരുടെ ഒക്കെ ഗതി ഇത് തന്നെ....

    ReplyDelete
  4. ബ്ലോഗറുടെ ചിന്തയോട് യോജിക്കുന്നു..എന്നാല്‍ ഇതേ തൊഴില്‍ നാട്ടില്‍ ചെയ്യാന്‍ ആളില്ലത്തത് കാരണം ബംഗാളികള്‍ നമ്മുടെ നാടിനെ ഗള്‍ഫ്‌ ആക്കി മാറ്റിയത് കാണാതിരുന് കൂടാ..ഞാന്‍ സൌദിയിലെ ഹൈല്‍ എന്നാ പ്രവിശ്യയില്‍ അല്‍ഖത എന്നാ സ്ഥലത്ത് ജോലി ചെയ്യുമ്പോള്‍ ഇതിനേക്കാള്‍ ദയനീയ പ്രശ്നങ്ങളും ആട് ജീവിതങ്ങളും കണ്ടിട്ടുണ്ട്..എന്തിനു അധികം നേരിട്ട് അനുഭവിച്ചിട്ടുണ്ട്..

    അത് കൊണ്ട് തന്നെയാണ് തല്‍കാലം പ്രവാസം മാറ്റി വച്ച് നാട്ടില്‍ കുറഞ്ഞ വേതനത്തിന് ഈയുള്ളവന്‍ ജോലി ചെയ്യുന്നത്...

    ReplyDelete