കോളേജ് കാലം ...
ഡിഗ്രി രണ്ടാം വര്ഷം ..
പണിക്കര് സാറിന്റെ ഇംഗ്ലീഷ് ക്ലാസ്..ക്ലാസ്സുകളില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ജീവിയെ അന്നവിടെ കണ്ടു സകല വിദ്യാര്‍ഥികളും അത്ഭുതം കൂറി...
മാഗസിന്‍ എഡിറ്റര്‍ ശ്രീ. നസീര്‍ ..
കോളേജിലെ ഏറ്റവും ചെത്തു പയ്യന്‍ ..മുടി ഒക്കെ നീട്ടി വളര്‍ത്തി ചെത്തി നടക്കുന്ന, പെണ്‍കുട്ടികളുടെ കണ്ണിലുണ്ണിയായ, നേതാവായ, ക്രിക്കറ്റ് കളിക്കാരനായ ( ഒരോവര്‍ തികച്ചു ക്രീസില്‍ നിന്ന ചരിത്രം ഇല്ലെങ്കിലും !!) ശ്രീ. നസീര്‍.
പണിക്കര് സാര്‍ ക്ലാസ്സില്‍ വന്നു.അദ്ദേഹവും നസീറിനെ കണ്ടു അത്ഭുതം കൂറി...!
"ഇതാര് ? നസീറോ ?"
" എന്താടോ ഇവിടെ ? വഴിതെറ്റി വന്നതാണോ ? "
നസീര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ മറുപടി പറഞ്ഞു .."
അതല്ല സാറേ, എനിക്ക് ഇംഗ്ലീഷില്‍ ഒരു സംശയം .. അതൊന്നു ക്ലിയര്‍ ചെയ്യാന്‍ സാറിനോട് ചോദിക്കാമെന്ന് കരുതി ..!!"
എല്ലാവരും ചിരിച്ചു ..നസീറിനു ഇംഗ്ലീഷില്‍ സംശയമോ ..?? (നസീര്‍ ഒന്നാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷ മലയാളത്തിലാണ് എഴുതിയത് എന്നൊരു അടക്കം പറച്ചില്‍ നിലവിലുണ്ട് അപ്പോള്‍ )
കുട്ടികള്‍ ചിരിക്കുന്നത് കണ്ടു പണിക്കര്‍ സാര്‍ വിലക്കി ..
" ഹേ.. സൈലന്‍സ് , ഒരാള്‍ക്ക് പഠിക്കാന്‍ ആഗ്രഹമുണ്ടാകുന്നത് നല്ല കാര്യമാണ് .. നസീറിനു തോന്നിച്ച ഈ സംശയം ഒരു നല്ല തുടക്കമാണ് .. ഒരു പക്ഷെ ഈ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാര്‍ഥി നസീര്‍ ആയി മാറിയേക്കാം.. അത് കൊണ്ട് നമ്മള്‍ നസീറിനെ എന്കരേജ് ചെയ്യുകയാണ് വേണ്ടത് ."
എല്ലാവരും ചിരി നിര്‍ത്തി..
സാര്‍ നസീറിനോട് ചോദിച്ചു .
"ആട്ടെ നസീര്‍, എന്തുവാ നിന്റെ സംശയം "
"സാറേ അത് ഒരു വാക്കിന്റെ അര്‍ഥം അറിയാന്‍ വേണ്ടിയാ .."
"ഓക്കേ , നീ വാക്ക് ഏതാണ് എന്ന് പറ .."
"സാറേ അത് 'നട്ടൂറെ' എന്നാണ് വാക്ക് "
"എന്ത് എന്ത് ??"
"നട്ടൂറെ !!"
സാറിന് ഉള്‍പ്പടെ സകലരും കണ്ഫ്യുഷനില്‍ ആയി !
ഇതേതു വാക്ക്? എല്ലാവരും പരസ്പരം നോക്കി...ഒടുവില്‍ എല്ലാവരും സാറിന്റെ മുഖത്തേക്ക് നോക്കി.. സാറിനും ഒരു പിടിയും ഉള്ള ലക്ഷണമില്ല..
"നസീര്‍, ഈ വാക്ക് ഞാനും ഇത് വരെ കേട്ടിട്ടില്ലല്ലോ .. കുട്ടികളെ നിങ്ങള്ക്ക് ആര്‍ക്കെങ്കിലും അറിയാമോ നട്ടൂറെയുടെ അര്‍ഥം ? "
എല്ലാവരും ഇല്ല എന്ന അര്‍ത്ഥത്തില്‍ തല ആട്ടി !!
സാര്‍ വീണ്ടും നസീറിനോട് ..
"സാരമില്ല നസീര്‍, ഇങ്ങനെ ഒരു പുതിയ വാക്ക് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരിചയപ്പെടുത്തിയതിനു നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു ... ക്ലാസ് കഴിഞ്ഞു ഞാര്‍ റെഫര്‍ ചെയ്തു അര്‍ഥം കണ്ടു പിടിക്കാം .. ആട്ടെ. നീ ഇതെവിടെയാ ഈ വാക്ക് കണ്ടത് ..? "
"സാറേ അതൊരു പേപ്പറില്‍ കണ്ടതാ..."
എല്ലാവര്ക്കും പിന്നേം അത്ഭുതം.. നസീര്‍ ചില്ലറക്കാരന്‍ ഒന്നുമല്ല. ഇംഗ്ലീഷ് പത്രം ഒക്കെയാ വായന !!! പുലീ !!
" നസീറേ, നീ ഈ വാക്കിന്റെ സ്പെല്ലിംഗ് ഒന്ന് പറഞ്ഞെ.."
"സാറേ അത് എന്‍ , എ , റ്റി, യു , ആര്‍, ഈ .( N A T U R E )..നട്ടൂറെ.....!!"
" ഹ ഹ ഹ ..."
ഇത് കേട്ടതും ക്ലാസ്സ് മുഴുവനും കൂട്ടച്ചിരി ആയി ...
നസീര്‍ പകച്ചു ചുറ്റും നോക്കി...
പണിക്കര് സാര്‍ നസീറിന്റെ തോളില്‍ തട്ടി ..
" നസീറേ, ഇത് പ്രോനൌന്‍സ് ചെയ്യേണ്ടത് നട്ടൂറെ എന്നല്ല ..നേച്ചര്‍ എന്ന് ആണ് , പ്രകൃതി എന്നാണ് ഈ വാക്കിന്റെ അര്‍ഥം ..!!"
ഇത് കേട്ട് ക്ലാസ്സ് വീണ്ടു കൂട്ട ചിരി ആയി ..
നസീറിന്റെ മുഖം വിളറി വെളുത്തു ...
ദയനീയ ഭാവത്തില്‍ നസീര്‍ പണിക്കര് സാറിനെ നോക്കി.. എന്നിട്ട് പറഞ്ഞു,,,
"സാറേ, സാര്‍ ഇത് ദയവു ചെയ്തു ആരോടും പറയരുത്...സാറിനറിയാമല്ലോ ..ഞാന്‍ രാഷ്ട്രീയത്തില്‍ ഒക്കെ ഉള്ള ആളാണ് എന്ന്,അടുത്ത വര്ഷം ചെയര്‍മാന്‍ ആയി മത്സരിക്കാന്‍ ഉള്ളതാ..ഇതാരെങ്കിലും അറിഞ്ഞാല്‍ മഹാ നാണക്കേടാ...അതെന്റെ 'ഫുട്ടൂറെ'യേ ബാധിക്കും..!!"
( ഈ കഥ മുന്‍പ് ആരെങ്കിലും കേട്ടിട്ടുട്ടെന്കില്‍, അതെന്റെ കുറ്റമല്ല..!!)
-
No comments:
Post a Comment