Wednesday, September 23, 2009

എന്റെ ചാരിത്ര്യം പോയെ....


എന്റെ ചാരിത്ര്യം പോയെ....കഴിഞ്ഞ 4 വര്‍ഷ കാലമായി ദുബായില് ഒരു ക്യാമറ പാപ്പരാസി ഭീകരനും പിടി കൊടുക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ച എന്റെ ചാരിത്ര്യം ഇന്നലെ ജുമൈര റോഡിന്റെ അങ്ങേയറ്റത്തുള്ള ആ ഒടുക്കത്തെ ക്യാമറ പിച്ചി ചീന്തി....ഇടയ്ക്കൊക്കെ ചില്ലറ പാര്‍ക്കിംഗ് സമയം അതിക്രമിച്ചു പോയെന്നോ... lane discipline പാലിച്ചില്ല എന്നൊക്കെ പാരഞ്ഞു ചില്ലറ മുക്കാലിഫ കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ ..ഇത് വരെ ഈ ക്യാമറ ഭീകരര്‍ക്ക്‌ പിടി കൊടുക്കേണ്ടി വന്നിട്ടില്ല...ക്യാമറ കാണുന്നിടത്തൊക്കെ ഒന്ന് ചവിട്ടി... അവരെ ബഹുമാനിച്ചു മാത്രമേ ഞാന്‍ പോയിട്ടുള്ളൂ... ഇത്വരെ... എന്നിട്ടും...ഇന്നലെ ഉച്ച തിരിഞ്ഞു.... ആ കുള്ളന്‍ ക്യാമറ എന്റെ ഫോട്ടോ എടുത്തു കളഞ്ഞു....!!600 ദിര്‍ഹമാണ് പിഴ എന്ന് ആരൊക്കെയോ പറഞ്ഞു .. (600 x12.30 =7380 രൂപ!!! എന്ടമ്മോ...നല്ലൊരു പശൂനെ വാങ്ങാനുള്ള കാശുണ്ട്!!! )എഴുപതു കിലോമീറ്റെര്‍ സ്പീഡ് ലിമിറ്റ് ചെയ്തിരിക്കുന്നിടത് അല്പ സ്വല്പം കൂടി പോയി എന്ന് വെച്ച് ഇങ്ങനെ ഒക്കെ ചെയ്യാമോ.... എഴുപതില്‍ കുറച്ചു ഓടിച്ചാല്‍ ഇങ്ങോട്ട് കാശൊന്നും തരത്തില്ലല്ലോ.. പിന്നെന്തിനാ എഴുപതില്‍ കൂടി പോയി എന്ന് പറഞ്ഞു അങ്ങോട്ട്‌ കാശ് വാങ്ങുന്നത് ??!!എന്തായാലും ഇതൊക്കെ ഓര്‍ത്തു ഇന്നലെ രാത്രിയിലെ ഉറക്കം പോയത് മിച്ചം...പക്ഷെ നമ്മളൊക്കെ മലയാളീസ്‌ അല്ലെ...??അങ്ങനെ അങ്ങ് തോറ്റു കൊടുക്കാന്‍ പറ്റുമോ..പ്രതികാരം ചെയ്യാന്‍ ഇനി ക്വട്ടേഷന്‍ കാരെ ഒന്നും തിരക്കി നടക്കാന്‍ വയ്യ...ഇന്ന് കാലത്ത് ഞാന്‍ എന്റെ പടമെടുത ആ നീച കശ്മല ക്യാമറയ്ക്ക് എതിരില്‍ ഞാന്‍ എന്റെ മധുര പ്രതികാ രം നിര്‍വ്വഹിച്ചുഅവന്‍ അറിയാതെ അവന്റെ ഫോട്ടോ ഞാനും എടുത്തു....ഇന്ന് രാത്രി ഞാന്‍ സുഖമായി ഉറങ്ങും!!!ഇന്ന് രാത്രി ആ ക്യാമറയുടെ ഉറക്കം പോയത് തന്നെ...!!

1 comment:

  1. അവിടുത്തെ പാവം ഷൈഖ് ജീവിക്കുന്നത് ഇങ്ങനെയുള്ള ചെറിയ ചെറിയ പിഴ ചുമത്തി കിട്ടുന്ന ചില്ലിക്കാശുകൊണ്ടല്ലേ. പാവം, ജീവിച്ചു പോവട്ടെന്നേ. പശുവിനെ ദാനം ചെയ്തു എന്നു കരുതിയാല്‍ മതി.

    ReplyDelete