ഇന്നു കാലത്ത് കരാമയില്‍ നിന്നും ദുബായ് മറീനയിലേക്ക് പോകുമ്പോ ഷെയ്ക്ക് സയ്ദ് റോഡിനു ഒരു പഴന്ച്ചന്‍ ലുക്ക്...ഇതെന്താ ഇങ്ങനെ എന്ന് ഒരു നിമിഷം ചിന്തിച്ചു... വഴിയരികിലുള്ള കൂറ്റന്‍ ബോര്‍ഡുകളും കെട്ടിടങ്ങളും ഒക്കെ പഴമയുടെ മഞ്ഞ നിറം ബാധിച്ചത് പോലെ..v
ഇടത് വശത്ത് ദുബായ് മെട്രോയുടെ പുര്‍ത്ത്തി ആയി കൊണ്ടിരിക്കുന്ന പാലത്തിനും ഒരു മഞ്ഞ നിറം.
അല്പം കഴിഞ്ഞാണ് മനസ്സിലായത്... കഴിഞ്ഞ ദിവസങ്ങളില്‍ വീശിയടിച്ച പൊടിക്കാറ്റ് പകര്‍ന്നതാണീ മഞ്ഞ നിറം...
ഇങ്ങനെയാണീ നഗരം... പ്രത്യേകിച്ച് കാലാവസ്ഥ!!
നിമിഷങ്ങള്‍ കൊണ്ടാണ് മാറുന്നത് ....ആദ്യമായി പൊടിക്കാറ്റ് കണ്ടപ്പോ..3 വര്‍ഷങ്ങള്‍ക്കു മുന്പ് ...
വല്ലാത്ത ഒരു അത്ഭുതം ആയിരുന്നു.. ഉച്ച തിരിഞ്ഞു ഉറങ്ങാന്‍ കിടന്നപ്പോ പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല... പക്ഷെ.. നാല് മണിയോടെ വൈകിട്ടത്തെ ഷിഫ്റ്റ് ജോലിക്കായി പുറത്തേക്ക് ഇറങ്ങിയപ്പോ..
കണ്ണ് കാണാന്‍ വയ്യ.. പത്ത് അടിക്ക് അപ്പുറം ഒന്നും കാണാന്‍ വയ്യ.. ഒരു വല്ലാത്ത അനുഭവം ആയിരുന്നു...
അത് പോലെ തന്നെ ആണ് ഇവിടെ ചുടും തണുപ്പും ഒക്കെ തുടങ്ങുന്നത്.. ഒറ്റ ദിവസം കൊണ്ട്...
ഇപ്പൊ recession തുടങ്ങിയ ശേഷം മനുഷ്യന്റെ കാര്യവും ഇതു പോലെ തന്നെയാ ഇവിടെ,,,
ഒരു മുന്നറിയിപ്പും ഇല്ലാതെ... ഒറ്റ ദിവസം കൊണ്ടാ പലര്ക്കും പണി പോയി കിട്ടിയത്...!!!!